ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂര്‍ ചന്തയിലെ 33 പേര്‍ക്ക് കോവിഡ്
coronavirus

ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂര്‍ ചന്തയിലെ 33 പേര്‍ക്ക് കോവിഡ്

ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജൻ പരിശോധന നടത്തിയത്

News Desk

News Desk

കോട്ടയം: ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ 33 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇത്രയും കൂടുതൽ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്.

പേരൂര്‍ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ഇന്ന് ആന്റിജന്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതില്‍ 33 പേരുടേതാണ് നിലവില്‍ പോസിറ്റീവായത്. പരിശോധന ഇപ്പോഴും തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ പരിശോധന വീണ്ടും നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ചന്തകള്‍ കേന്ദ്രീകരിച്ച് കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ചങ്ങനാശ്ശേരിയിലെയും വൈക്കത്തെയും ചന്തകളില്‍ സമാന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഏറ്റുമാനൂരില്‍ തുടക്കത്തില്‍ ആശങ്ക നിലനിന്നിരുന്നെങ്കിലും പിന്നീട് വന്ന പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. ഇനിയങ്ങോട്ട് സമ്പര്‍ക്കപട്ടിക വിപുലമാകാനാണ് സാധ്യത.സുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പ് ആശങ്കയിലാണ്. 110 ട്രെയിനികൾക്കൊപ്പമാണ് രോ​ഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്. അഞ്ചു ദിവസം മുമ്പെടുത്ത സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് ഇന്ന് പോസിറ്റീവായത്.

അതേസമയം, സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമ്പൂർണ്ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. എന്നാൽ കോവിഡ് കൂടുതൽ പടരുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നുണ്ട്.

Anweshanam
www.anweshanam.com