യുഎഇയില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു
coronavirus

യുഎഇയില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

നിലവില്‍ 6,248 പേരാണ് ചികിത്സയിലുള്ളത്.

By News Desk

Published on :

അബുദാബി: യുഎഇയില്‍ ഇന്ന് 302 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 424 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 349 ആയി.

60,223 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 53,626 പേര്‍ ആകെ രോഗമുക്തി നേടി. 55,000 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ പുതുതായി നടത്തിയത്. നിലവില്‍ 6,248 പേരാണ് ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com