സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  കോവിഡ്
coronavirus

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗവ്യാപനം വര്‍ധിച്ചു വരുന്നത്

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗവ്യാപനം വര്‍ധിച്ചു വരുന്നത്.

ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയിലെ 11 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 7 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം 24 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ 53 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം രണ്ട് ദിവസത്തിനിടെ 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Anweshanam
www.anweshanam.com