കേരളത്തില്‍ ഇ​ന്ന് 21 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

ആ​റു ജി​ല്ല​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്
കേരളത്തില്‍ ഇ​ന്ന് 21 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 21 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു ജി​ല്ല​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് 11, പ​ത്ത​നം​തി​ട്ട​യി​ല്‍ നാ​ല്, കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും ര​ണ്ട് വീ​ത​വും കോ​ട്ട​യ​ത്തും എ​റ​ണാ​കു​ള​ത്തും ഓ​രോ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

ഇ​തു​കൂ​ടാ​തെ തൃ​ശൂ​രി​ലെ ര​ണ്ട് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്കും, മൂ​ന്ന് കെ​എ​ഫ്സി ജീ​വ​ന​ക്കാ​ര്‍​ക്കും, ര​ണ്ട് കെ​എ​ല്‍​എ​ഫ് ജീ​വ​ന​ക്കാ​ര്‍​ക്കും, എ​ട്ട് കെ​എ​സ്‌​സി ജീ​വ​ന​ക്കാ​ര്‍​ക്കും, ക​ണ്ണൂ​രി​ലെ മൂ​ന്ന് ഡി​എ​സ്‌​സി ജ​വാ​ന്‍​മാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

കോ​വി​ഡ് വ്യാപനം രൂ​ക്ഷ​മാ​കു​മ്ബോ​ള്‍ കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു.

Related Stories

Anweshanam
www.anweshanam.com