ശ്രീചിത്രയില്‍ ചികിത്സയ്ക്ക് എത്തിയ 2 പേര്‍ക്ക് കോവിഡ്; 8 ഡോക്ടര്‍മാരടക്കം 21 പേര്‍ ക്വാറന്റീനില്‍

15-ാം തിയതിയാണ് രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ശ്രീചിത്രയില്‍ ചികിത്സയ്ക്ക് എത്തിയ 2 പേര്‍ക്ക് കോവിഡ്; 8 ഡോക്ടര്‍മാരടക്കം 21 പേര്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കെത്തിയ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് എട്ടുഡോക്ടര്‍മാരടക്കം ഇരുപത്തൊന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നുള‌ളവര്‍ക്കാണെന്ന് വ്യക്തമല്ല. എവിടെനിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.

15-ാം തിയതിയാണ് രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തി​രു​വ​ന​ന്ത​പു​രം​ മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​സര്‍ജറി വാര്‍ഡ് അടച്ചിരുന്നു. ര​ണ്ടു​ ​പി.​ജി​ ​ഡോ​ക്ട​ര്‍​മാ​ര്‍​ക്കും​ ​ര​ണ്ടു​ ​ഹൗ​സ് ​സ​ര്‍​ജ​ന്‍മാര്‍ക്കുമാണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​വ​രോ​ട് ​സ​മ്ബ​ര്‍​ക്കം​ ​പു​ല​ര്‍​ത്തി​യ​ 30​ ​ഡോ​ക്ട​ര്‍​മാ​രും​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​

തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​ഴാ​ഴ്ച 339 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com