ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്

സമ്പര്‍ക്കത്തിലൂടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടും, ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും 54 വയസുകാരനും ഉള്‍പ്പെടുന്നു.
ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്

കായംകുളം: സമ്പര്‍ക്കത്തിലൂടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ദിക്കുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം. പ്രദേശം സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലുള്ള 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടും, ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും 54 വയസുകാരനും ഉള്‍പ്പെടുന്നു.

എന്നാല്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല. ആറാട്ടുപുഴ സ്വദേശിനിയായ ഗര്‍ഭിണിക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com