തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു,
തിരുവനന്തപുരത്ത് എട്ട് പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തൃശൂരിലെ നാല് ബിഎസ്എഫ് ജവാന്മാര്ക്കും, നാല് കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാരനും, ആലപ്പുഴയിലെ ഒരു ഐടിബിപി ജവാനും, കണ്ണൂരിലെ ഒരു ഡിഎസ്സി ജവാനും രോഗം ബാധിച്ചു.
Comments