തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് പുതുതായി 1412 പേർ രോഗനിരീക്ഷണത്തിലായി.
803 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
ജില്ലയിൽ 2,5013 പേർ വീടുകളിലും 1,813 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ ആശുപത്രികളിൽ 166 പേർ നിരീക്ഷണത്തിൽ ഉണ്ട്.
ഇന്ന് 407 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 447 പരിശോധന ഫലങ്ങൾ ലഭിച്ചു. അതിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1,813 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
Comments