'കോവിഡ് വെറും ജലദോഷം പോലെ'; നൂറാം വയസ്സില്‍ കോവിഡിനെ തുരുത്തി​ മുത്തശ്ശി

കര്‍ണാടകയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 100 വയസുകാരി രോഗമുക്തി നേടി
'കോവിഡ് വെറും ജലദോഷം പോലെ'; നൂറാം വയസ്സില്‍ കോവിഡിനെ തുരുത്തി​ മുത്തശ്ശി

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 100 വയസുകാരി രോഗമുക്തി നേടി. ബല്ലേരി ജില്ലയിലെ ഹുവിന ഹഡഗലി പട്ടണത്തിലെ താമസക്കാരിയായ ഹല്ലമ്മ എന്ന വയോധികയാണ് കൊറോണ രോഗമുക്തി നേടി ആശുപത്രി വിട്ടത്. ബാങ്ക് ഉദ്യോഗസ്ഥനായ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. ഇവരുടെ മറ്റ് കുടുംബാംഗങ്ങള്‍ക്കെല്ലാം രോഗബാധ ഉണ്ടായിരുന്നു.

കഴിഞ്ഞ 16നാണ് ഹല്ലമ്മ മുത്തശ്ശിക്ക് പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാങ്ക് ജീവനക്കാരാനായ മകന് ജൂലൈ 3ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാളുടെ ഭാര്യ, മുത്ത സഹോദരന്‍ എന്നിവര്‍ക്കും പോസിറ്റീവായി. ഇവരെല്ലാം വീട്ടില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹല്ലമ്മക്കും രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഉടന്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ കൃത്യമായ പരിചരണവും ശിശ്രൂഷയും മൂലമാണ് ഇവര്‍ സുഖം പ്രാപിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ തന്നെ നന്നായി പരിചരിച്ചെന്നും ഹല്ലമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'ഡോക്ടര്‍മാര്‍ നന്നായി ചികിത്സിച്ചു. ഞാന്‍ പതിവായി കഴിക്കാറുണ്ടായിരുന്ന ആപ്പിള്‍ തന്നെയാണ് ചികിത്സക്കിടയിലും കഴിച്ചത്. ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ നല്‍കിയ മരുന്നും ഇന്‍ജക്ഷനും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. ഞാനും അവരോട് നന്നായി സഹകരിച്ചു. ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവതിയാണ്' -മുത്തശ്ശി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com