ഇ– കോമേഴ്‌സ് മേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങി വാട്സാപ്പ്

17.5കോടി പേരാണ് വാട്സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും ബിസിനസ്സ് അക്കൗണ്ടിൽ സന്ദേശമയക്കുന്നത്
ഇ– കോമേഴ്‌സ് മേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങി വാട്സാപ്പ്

യുപിഐ അധിഷ്ഠിത പണമിടപാട്ഒാപ്ഷന് പിന്നാലെ ഇ– കോമേഴ്‌സ് മേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങി വാട്സാപ്പ്. ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും അതിലൂടെ കഴിയും.

കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളും വീഡിയോ കോളും ചെയ്യാനാകും. പുതിയ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.

17.5കോടി പേരാണ് വാട്സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും ബിസിനസ്സ് അക്കൗണ്ടിൽ സന്ദേശമയക്കുന്നത്. നാലു കോടിയോളം പേര്‍ ഓരോ മാസവും ബിസിനസ് കാറ്റ്‌ലോഗുകള്‍ കാണുന്നുമുണ്ട്. ഇന്ത്യയില്‍ ഇത് 30ലക്ഷത്തിലധികമാണ്.

Related Stories

Anweshanam
www.anweshanam.com