ഇന്നും പോയി വിഐ; ഐ​ഡി​യ-​വോ​ഡാ​ഫോൺ സേവനം തടസപ്പെട്ടു

ചൊ​വ്വാ​ഴ്ച നെ​റ്റ്‌​വ​ര്‍​ക്കി​ലു​ണ്ടാ​യ ത​ക​രാ​റി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളോ​ട് മാ​പ്പ് ചോ​ദി​ച്ച്‌ വി​ഐ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു
ഇന്നും പോയി വിഐ; ഐ​ഡി​യ-​വോ​ഡാ​ഫോൺ സേവനം തടസപ്പെട്ടു

കൊ​ച്ചി: ടെ​ലി​കോം കമ്പ​നി​യാ​യ ഐ​ഡി​യ-​വോ​ഡാ​ഫോ​ണി​ന്‍റെ (വി​ഐ) സേ​വ​നം ഇ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ത്തും ത​ട​സ​പ്പെ​ട്ടു. ഇന്നലെ മുതൽ കോ​ള്‍ വി​ളി​ക്കു​ന്ന​തി​നും ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​റി​ലാ​യ​തോ​ടെ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും നെ​റ്റ്‌​വ​ര്‍​ക്ക് പ​ണി​മു​ട​ക്കി​യ​തോ​ടെ വ്യാ​പാ​ര മേ​ഖ​ല​യി​ലും ഐ​ടി മേ​ഖ​ല​യി​ലും അ​നി​ശ്ചി​ത​ത്വ​മു​ണ്ടാ​ക്കി.

ചൊ​വ്വാ​ഴ്ച നെ​റ്റ്‌​വ​ര്‍​ക്കി​ലു​ണ്ടാ​യ ത​ക​രാ​റി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളോ​ട് മാ​പ്പ് ചോ​ദി​ച്ച്‌ വി​ഐ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ വി​ഐ​ക്കെ​തി​രെ നി​ര​വ​ധി ട്രോ​ളു​ക​ളും പ​രി​ഹാ​സ​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

ചൊ​വ്വാ​ഴ്ച, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വി​ഐ​യു​ടെ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. ഫൈ​ബ​ര്‍ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് വി​ഐ​യു​ടെ സേ​വ​നം ത​ട​സ​പ്പെ​ട്ട​തെ​ന്ന് വി​ശ​ദീ​ക​ര​ണം.

Related Stories

Anweshanam
www.anweshanam.com