സുബാക്കയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി യു‌എസ്‌ടി ഗ്ലോബൽ
business

സുബാക്കയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി യു‌എസ്‌ടി ഗ്ലോബൽ

റീറ്റെയ്ൽ രംഗം പുനർ രൂപകൽപന ചെയ്യുന്ന സുബാക്ക നൂതനമായ ഉപയോക്തൃ അനുഭവം സമ്മാനിക്കും

By News Desk

Published on :

തിരുവനന്തപുരം, ജൂൺ 24, 2020: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബൽ, ലണ്ടൻ ആസ്ഥാനമായ സുബാക്കയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി.റീറ്റെയ്ൽ വ്യാപാര മേഖലയിൽ നൂതനമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഇൻ-സ്റ്റോർ ഗെയ്മിഫൈഡ് സെയിൽസ്, ഡാറ്റ ശേഖരണം, മാർക്കറ്റിംഗ് ഉപകരണങ്ങൾ എന്നിവ പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് സുബാക്ക. യുഎസ്ടി ഗ്ലോബലിൻ്റെ ആഴത്തിലുള്ള ഘടനാ സംയോജനവും, ലോകത്തെ വൻകിട റീറ്റെയ്ൽ കമ്പനികളുമായി യോജിച്ചുള്ള പ്രവർത്തനത്തിലൂടെ കൈവരുന്ന വിശാലമായ റീച്ചും, അതിവേഗ വിപണി സൊല്യൂഷനുകൾ നല്കുന്ന സുബാക്ക പ്ലാറ്റ്ഫോമിൽ സമന്വയിക്കുന്നതിലൂടെ വൻതോതിലുള്ള മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.അതിവേഗം മാറുന്നതും മത്സരാധിഷ്ഠിതവുമായ റീറ്റെയ്ൽ‌ വിപണിയിൽ‌ നിർ‌ണായക സ്ഥാനം കണ്ടെത്താൻ ഇടപാടുകാരെ സഹായിക്കാനുള്ള നൂതന മാർഗങ്ങളാണ് തങ്ങൾ നിരന്തരം തേടുന്നതെന്ന് യുഎസ്ടി ഗ്ലോബൽ ചീഫ് ഇൻവെസ്റ്റ്മെൻ്റ് ഓഫീസർ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു."ഞങ്ങളുടെ റീറ്റെയ്ൽ ഇടപാടുകാർക്കായി ആഗോള ഡിജിറ്റൽ ഭൂമികയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സുബാക്ക സഹായിക്കും. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലെ വിശാലമായ അനുഭവവും അതുല്യമായ ബിസിനസ് തന്ത്രങ്ങളും റീറ്റെയ്ൽ വ്യവസായത്തിൽ ഉന്നത സ്ഥാനം നേടാൻ സുബാക്കയെ സഹായിച്ചിട്ടുണ്ട്.റീറ്റെയ്ൽ വ്യാപാരികൾക്ക് സൊല്യൂഷനുകൾ വികസിപ്പിക്കാനും സംയോജിപ്പിക്കാനും വളർച്ച കൈവരിക്കാനും അനുവദിക്കുന്ന ഒരു ചട്ടക്കൂടാണ് ഇതുവഴി കൈവരുന്നത് ” , അദ്ദേഹം കൂട്ടിച്ചേർത്തു.മികച്ച ഉപയോക്തൃ അനുഭവം സമ്മാനിക്കാൻ റീറ്റെയ്ൽ വ്യാപാരികളെ പ്രാപ്തരാക്കുന്ന വിപുലമായ മുൻനിര ഉത്പന്നങ്ങൾസുബാക്ക വികസിപ്പിച്ചിട്ടുണ്ട്. ഉപയോക്തൃ ഗവേഷണ ആപ്പായ സ്മൈൽസ്; റീറ്റെയ്ൽ സ്റ്റോറുകൾക്ക് ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്ക് വഴിയൊരുക്കുന്ന ക്ലൗഡ് ഷെൽഫ്; ഉപയോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും മികവുറ്റ രീതിയിൽ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാനും സഹായിക്കുന്ന കസ്റ്റം ഗെയിമുകളുടെ ശ്രേണിയായ ഗെയ്മിഫൈഡ് എക്സ്പീരിയൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.വ്യാപാരികൾക്ക് തങ്ങളുടെ സ്റ്റോറുകളിൽ കൂടുതൽ സന്ദർശകരെ നേടാനും, തുടർന്ന് അവരെ ഉപയോക്താക്കളാക്കി മാറ്റാനും, ശക്തമായ അനലിറ്റിക്സ് പരിഹാരങ്ങളിലൂടെ മികച്ച ഉപയോക്തൃ അനുഭവങ്ങൾ സമ്മാനിക്കാനുമുള്ള ദൗത്യത്തിലാണ് സുബാക്ക.വാങ്ങൽ തീരുമാനം കൈക്കൊള്ളും മുമ്പ് ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകാൻ സുബാക്ക ബ്രാൻഡുകളെ പ്രാപ്തമാക്കുന്നു. ചെറുതും സംവേദനാത്മകവുമായ ഗെയിമുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.ഉപയോക്താക്കളുമായി മികച്ച രീതിയിൽ ഇടപഴകാനും ഓഫ്‌ലൈൻ-റ്റു-ഓൺ‌ലൈൻ (O2O) സഞ്ചാരം സുഗമമാക്കാനും ഓർ‌ഡർ‌ നല്കാനും ഉപയോക്താക്കളുടെ പെരുമാറ്റത്തെയും മനോഭാവത്തെയും കുറിച്ചുള്ള സമൃദ്ധമായ ഉൾക്കാഴ്ചകൾ‌ സ്വരൂപിക്കാനും സുബാക്കയുടെ പരിഹാരങ്ങൾ‌ സഹായകരമാണ്.വിനോദം പകരുന്ന‌ കൊച്ചു കൊച്ചനുഭവങ്ങളും, രസകരമായ സർവേകളും, ക്ലൗഡ് ഷെൽഫ് പ്രൊഡക്റ്റ് ഡിസ്കവറി പ്ലാറ്റ്ഫോമുമെല്ലാം റീറ്റെയ്ൽ സ്റ്റോറുകൾ സന്ദർശിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കും.ഭൗതികമായ ഇടത്തെ ഡിജിറ്റലൈസ് ചെയ്യുന്ന ഒരു പ്രകിയയുടെ ഹൃദയഭാഗത്തു തന്നെ നിലയുറപ്പിച്ചതിലെ സന്തോഷം പങ്കുവെച്ച സുബാക്ക സഹസ്ഥാപകനും ചെയർമാനുമായ ജൂലിയൻ കോർബറ്റ്, പെയ്ൻ പോയിൻ്റുകളില്ലാത്തതും ഫലങ്ങൾ ടച്ച് സ്ക്രീനുകൾ വഴി ട്രാക്ക്‌ ചെയ്യാൻ കഴിയുന്നതുമായ മികവുറ്റ സൊല്യൂഷനുകളാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് എടുത്തുപറഞ്ഞു.“മികച്ച രീതിയിൽ ഇടപഴകാനും ആശയവിനിമയം നടത്താനും ഷോപ്പർമാരെ മനസിലാക്കാനും സഹായിക്കുന്നതിലൂടെ റീറ്റെയ്ൽ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്താനാണ് ഞങ്ങൾ നിരന്തരം ശ്രമിക്കുന്നത്. യു‌എസ്‌ടി ഗ്ലോബലുമായി പങ്കാളിത്തത്തിൽ ഏർപ്പെടാനും, നൂതനമായ സ്റ്റോർ അനുഭവങ്ങൾ പകർന്നുനൽകാനും കഴിയുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്, ” സുബാക്ക സഹസ്ഥാപകനും സി ഇ ഒയുമായ ഗൈൽസ് കോർബറ്റ് അഭിപ്രായപ്പെട്ടു.ഷോപ്പർ കേന്ദ്രീകൃത സമീപനത്തിലൂടെ വളർച്ച കൈവരിക്കാൻ നിരവധി റീറ്റെയ്ൽ വ്യാപാരികളെ സുബാക്ക സഹായിച്ചിട്ടുണ്ട്. ഒരു അമേരിക്കൻ ബഹുരാഷ്ട്ര മധുരപലഹാര, ഭക്ഷണ, പാനീയ കമ്പനിയുടെ ഉത്പന്നങ്ങളിലൊന്ന് ചൈനയിൽ അവതരിപ്പിച്ചത്, 150 നഗരങ്ങളിലായി 8,000-ത്തിലേറെ ഇന്ററാക്റ്റീവ് ഡിസ്പ്ലേകളടങ്ങിയ കാമ്പെയ്ൻ സംഘടിപ്പിച്ചു കൊണ്ടാണ്. ഒരു ലൈഫ് സ്റ്റൈൽ ക്ലോത്തിങ്ങ്, ആക്സസറി റീറ്റെയ്ലർ തങ്ങളുടെ നെറ്റ് പ്രൊമോട്ടർ സ്‌കോറുകൾ (എൻ‌പി‌എസ്) മെച്ചപ്പെടുത്തുന്നതിനും, വിവിധ സ്റ്റോറുകളിലെ ഉപയോക്തൃ അനുഭവങ്ങൾ സമ്പന്നമാക്കാനുള്ള റിയൽ ടൈം വഴികൾ കണ്ടെത്തുന്നതിനും സ്മൈൽസ് ഉപയോഗപ്പെടുത്തുന്നു.ഷോപ്പർമാർക്ക് അവരുടെ ഇഷ്ടാനുസരണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് ഒരു അൾട്രാ ലക്ഷ്വറി റീറ്റെയ്ലർ ഉപയോഗിക്കുന്നത് ക്ലൗഡ്‌ഷെൽഫാണ്.കോവിഡ്-19 സാഹചര്യവുമായി ഇടപാടുകാരെ പൊരുത്തപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് സുബാക്ക. വിപണിയിലേക്കുള്ള അവരുടെ മടങ്ങിവരവിനെ പിന്തുണയ്ക്കാനായി ഒരുകൂട്ടം ഉത്പന്നങ്ങൾ ഈയിടെ പുറത്തിറക്കിയിട്ടുണ്ട്. ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനായി സ്റ്റോറുകളിൽ സ്ഥാപിക്കുന്ന, വിദൂര താപനില സെൻസിങ്ങ്കിയോസ്കാണ് അതിലൊന്ന്.

Anweshanam
www.anweshanam.com