യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു

പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കാൻ തയ്യാറെടുക്കുന്നു. നേരത്തെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ രണ്ട് സ്വകാര്യ ബാങ്കുകളും ഒരു ഇൻഷറൻസ് കമ്പനിയും ഏഴ് പ്രധാന തുറമുഖങ്ങളും സ്വകാര്യവത്കരണ പദ്ധതിയിലുൾപ്പെടുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി സ്വകാര്യവത്കരിക്കുന്നതായി റിപ്പോർട്ട് പുറത്തു വരുന്നത്.

ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നാണ് അറിയാൻ വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തിൽ നിന്ന് ബജറ്റിൽ 75 ശതമാനമായി ഉയർത്തിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com