ട്രിവാൻഡ്രം ഒയാസിസ്‌ ക്ലബ്ബ്: 2020-21 പ്രോജക്ടുകളുടെ ഉദ്‌ഘാടനം ഓൺലൈൻ ആയി നടന്നു
business

ട്രിവാൻഡ്രം ഒയാസിസ്‌ ക്ലബ്ബ്: 2020-21 പ്രോജക്ടുകളുടെ ഉദ്‌ഘാടനം ഓൺലൈൻ ആയി നടന്നു

Ruhasina J R

ലയൺസ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A യുടെ കീഴിലുള്ള ട്രിവാൻഡ്രം ഒയാസിസ്‌ ക്ലബ്ബിന്റെ 2020-21 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ടുകളുടെ ഉദ്‌ഘാടനവും ഓഗസ്റ്റ് ഒന്നാം തീയതി ഓൺലൈൻ ആയി നടന്നു. വൈസ് ഡിസ്ട്രിക്റ്റ്‌ ഗവർണർ ലയൺ ഗോപകുമാർ മേനോൻ മുഖ്യാതിഥി ആയിരുന്നു . ചീഫ് ഡിസ്ട്രിക്ട് GLT കോഓർഡിനേറ്റർ അഡ്വക്കേറ്റ് ലയൺ ആർ വി ബിജു, റീജിയണൽ ചെയർപേഴ്സൺ ലയൺ ശശികുമാർ നായർ , സോൺ ചെയർപേഴ്സൺ ലയൺ സാലു ജെ ആർ , ഡിസ്ട്രിക്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു . ഈ വർഷത്തെ പ്രോജക്ടുകളുടെ ഭാഗമായി സാമ്പത്തികപരമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുവേണ്ടി ടെലിവിഷൻ TJRA താമസിക്കുന്ന അനന്തു എന്ന വിദ്യാർത്ഥിക്ക് നൽകി. കൂടാതെ കോവിഡ് 19 പ്രോജക്ടിന്റെ ഭാഗമായി സാനിറ്റൈസർ സ്റ്റാൻഡും നൽകി .

ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു :

പ്രസിഡന്റ് - ലയൺ പി സി എസ് പിള്ള

സെക്രട്ടറി - ലയൺ സുരേഷ് നായർ

ട്രഷറർ - ലയൺ നജുമുദീൻ

വൈസ് പ്രസിഡന്റ് - ലയൺ ജയകൃഷ്ണൻ, ലയൺ ബിജു കാസിം

ജോയിന്റ് ട്രഷറർ - ലയൺ ബിജീഷ് നായർ

മെമ്പർഷിപ് ചെയർ പേഴ്സൺ - ലയൺ ഡോ. ജെറോ വറുഗീസ്

Anweshanam
www.anweshanam.com