ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 75 പോയന്റ് നേട്ടത്തില്‍ 38,920ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 11,527ലുമാണ് വ്യാപാരം നടക്കുന്നത്.
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 75 പോയന്റ് നേട്ടത്തില്‍ 38,920ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 11,527ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 949 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 809 ഓഹരികള്‍ നഷ്ടത്തിലുമാണ്. 99 ഓഹരികള്‍ക്ക് മാറ്റമില്ല. പൊതുമേഖല ബാങ്കുകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. അതേസമയം, ഫാര്‍മ സൂചികകള്‍ ഒരുശതമാനം ഉയര്‍ന്നു. ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടെക് ഹീന്ദ്ര, വിപ്രോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപിഎല്‍, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും. ബജാജ് ഓട്ടോ, ഭാരതി ഇന്‍ഫ്രാടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഗെയില്‍, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Stories

Anweshanam
www.anweshanam.com