യുഎസിലേക്ക് പറക്കാന്‍ സ്‌പൈസ് ജെറ്റിന് അനുമതി
business

യുഎസിലേക്ക് പറക്കാന്‍ സ്‌പൈസ് ജെറ്റിന് അനുമതി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്.

By News Desk

Published on :

അമേരിക്കയിലേക്ക് യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്‌പൈസ് ജെറ്റിന് അനുമതി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് മെയ് 22ന് വിമാന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം എയര്‍ ഇന്ത്യ മാത്രമാണ് വന്ദേ ഭാരത് പദ്ധതി പ്രകാരം അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്.

അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 'പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരമുണ്ടെന്ന് കമ്പനി എല്ലായ്‌പ്പോഴും കരുതുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്പൈസ് ജെറ്റിന് അവസരത്തിനൊത്ത് ഉയരാനും പ്രധാന പങ്ക് വഹിക്കാനും സാധിക്കുമെന്നും സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.

Anweshanam
www.anweshanam.com