ഇൻഷുറസ് ഉണ്ടായിട്ടും കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കുന്നു

ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്നത് മൂലം വൻ ബാധ്യതയാണ് കോവിഡ് രോഗികൾ നേരിടുന്നത്.
ഇൻഷുറസ് ഉണ്ടായിട്ടും കോവിഡ്  ചികിത്സയ്ക്ക് പണം ഈടാക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് എല്ലായിടവും കോവിഡ് വൈറസ് കേസുകൾ പെരുകുകയാണ്. മുൻഗണ അടിസ്ഥാനത്തിൽ കോവിഡ് രോഗികളുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് എല്ലാ ഇൻഷുറൻസ് കമ്പനികളോടും ഇൻഷുറൻസ് റെഗുലേറ്ററി ഡെവലെപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപെട്ടിട്ടുണ്ട്.

മിക്ക പോളിസി ഹോൾ‌ഡർ‌മാർക്കും നെറ്റ്‍വർക്ക് ആശുപത്രികളിൽപോലും കാഷ്‍ലെസ് ചികിത്സയ്ക്കായുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്നത് മൂലം വൻ ബാധ്യതയാണ് കോവിഡ് രോഗികൾ നേരിടുന്നത്.

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉണ്ടായിട്ടും ചില നെറ്റ്‌വർക്ക് ആശുപത്രികൾ കോവിഡ് രോഗികളായ പോളിസി ഹോൾഡർമാരിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടെന്ന് ഐ ആർ ഡി എ ഐ പറഞ്ഞു.

അതേ സമയം ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സ നിഷേധിക്കുന്ന പരാതികൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഐആർഡി‌എ ചെയർമാൻ എസ്‌സി കുന്തിയയോട് ആവശ്യപെട്ടിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com