സില്‍വര്‍ ലേക്ക് റിലയന്‍സ് റീട്ടെയിലില്‍ 1,875 കോടി രൂപ നിക്ഷേപിക്കും

സില്‍വര്‍ ലേക്ക് റിലയന്‍സ് റീട്ടെയിലില്‍ 1,875 കോടി രൂപ നിക്ഷേപിക്കും

സില്‍വര്‍ ലേക്ക് റിലയന്‍സ് റീട്ടെയിലില്‍ 1,875 കോടി രൂപ കൂടി നിക്ഷേപിക്കും. ഇതോടെ സില്‍വര്‍ ലേക്കിന്റെ നിക്ഷേപം മൊത്തം 9,375 കോടിയായി ഉയരും. റിലയന്‍സ് റീട്ടെയിലില്‍ 2.13 ശതമാനം ഉടമസ്ഥതാവകാശമാണ് സില്‍വര്‍ ലേയ്ക്കിന് ലഭിക്കുക. നാലമാത്തെ തവണയാണ് മുകേഷ് അംബാനിയുടെ റീട്ടെയില്‍ ബിസിനസില്‍ നിക്ഷേപമെത്തുന്നത്. ഇതിനുമുമ്പ് കെകെആര്‍ 5,550 കോടിയും ജനറല്‍ അറ്റ്ലാന്റിക് 3,675 കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്. റിലയന്‍സിന്റെതന്നെ ജിയോ പ്ലാറ്റ്ഫോംസില്‍ നിക്ഷേപം നടത്തിയിട്ടുള്ള സില്‍വര്‍ ലേക്കിന് എയര്‍ബിഎന്‍ബി, ട്വിറ്റര്‍ തുടങ്ങിയവയിലും ഓഹരി പങ്കാളിത്തമുണ്ട്.

Related Stories

Anweshanam
www.anweshanam.com