സെന്‍സെക്സില്‍ 273 പോയിന്റ് നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 273 പോയന്റ് ഉയര്‍ന്ന് 40,534ലിലും നിഫ്റ്റി 73 പോയന്റ് നേട്ടത്തില്‍ 11,886ലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
സെന്‍സെക്സില്‍ 273 പോയിന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 273 പോയന്റ് ഉയര്‍ന്ന് 40,534ലിലും നിഫ്റ്റി 73 പോയന്റ് നേട്ടത്തില്‍ 11,886ലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഐടി സൂചിക രണ്ടുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്. അദാനി പോര്‍ട്സ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

അതേസമയം, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ, യുപിഎല്‍, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Stories

Anweshanam
www.anweshanam.com