പുതിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറി അവതരിപ്പിച്ച് സെബി

ഫ്ള്ക്സി ക്യാപ് എന്ന് പേര് നിര്‍ദേശിച്ചിരിക്കുന്ന വിഭാഗത്തില്‍ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം.
പുതിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറി അവതരിപ്പിച്ച് സെബി

സെബി ( സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുതിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറി അവതരിപ്പിച്ചു. ഫ്ള്ക്സി ക്യാപ് എന്ന് പേര് നിര്‍ദേശിച്ചിരിക്കുന്ന വിഭാഗത്തില്‍ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം.

എന്നാല്‍ ഓഹരികളുടെ വിപണിമൂല്യമോ, വിവിധ കാറ്റഗറികളോ നിക്ഷേപത്തിന് തടസ്സമാകില്ല . മള്‍ട്ടിക്യാപിന്റെ നിക്ഷേപ രീതിയില്‍ മാറ്റം വരുത്തിയതിനു പിന്നാലെയാണ് സെബിയുടെ പുതിയ പരിഷ്‌കരണം. പുതുക്കിയ വ്യവസ്ഥ പ്രകാരം മള്‍ട്ടിക്യാപ് ഫണ്ടുകള്‍, ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ 25ശതമാനംവീതം നിക്ഷേപം നടത്തേണ്ടതുണ്ട്. 2021 ജനുവരിയോടെ പുതുക്കിയ നിബന്ധന ഫണ്ടുകള്‍ പാലിക്കേണ്ടത്.

Related Stories

Anweshanam
www.anweshanam.com