എസ്ബിഐക്ക് ഇന്നു മുതൽ പുതിയ ചെയർമാൻ

നിലവിലെ ചെയർമാൻ രജീനിഷ് കുമാറിൻ്റെ സേവന കാലാവധി ഇന്ന് അവസാനിക്കുകയാണ്
എസ്ബിഐക്ക് ഇന്നു മുതൽ
പുതിയ ചെയർമാൻ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ക് പുതിയ ചെയർമാൻ. മാനേജിങ് ഡയറക്ടർ ദിനേഷ് കുമാർ ഖരേയാണ് പുതിയ ചെയർമാൻ. ഒക്ടോബർ ആറിനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്- എ എൻഐ റിപ്പോർട്ട്.

2020 ഒക്ടോബർ ഏഴ് മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ചെയർമാൻ രജീനിഷ് കുമാറിൻ്റെ സേവന കാലാവധി ഇന്ന് അവസാനിക്കുകയാണ്.

ആഗസ്ത് 28 ലെ ബാങ്ക് ബോർഡ് ബ്യൂറോവിൻ്റെ നിർദ്ദേശ പ്രകാരമാണ് നിലവിലെ മാനേജിങ് ഡയറക്ടറായ ഖരേയെ ചെയർമാനായി നിയമിച്ചത്. ഖരേ ബിസിനസ് അഡ്മിനിസ്ട്രേഷനിലും കോമേഴ്സിലും ബിരുദാനന്തര ബിരുദാരിയാണ്. 1984 ൽ എസ്ബിഐയിൽ പ്രൊബേഷനറി ഓഫിസറായിട്ടാണ് ഖരേയുടെ തുടക്കം.

Related Stories

Anweshanam
www.anweshanam.com