സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയുണ്ടാകും; എസ്ബിഐ റിപ്പോർട്ട്
business

സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയുണ്ടാകും; എസ്ബിഐ റിപ്പോർട്ട്

പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

News Desk

News Desk

ന്യൂ ഡല്‍ഹി: സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. നടപ്പുവർഷം ആകെ 10.9 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

അടുത്ത മൂന്നു പാദത്തിലും വളർച്ച താഴേക്കായിരിക്കുമെന്നും കാർഷിക രംഗത്ത് ഇപ്പോൾ കണ്ട വളർച്ച അടുത്ത പാദത്തിൽ തുടർന്നേക്കില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അതേസമയം വ്യവസായം ഒഴികെയുള്ള മേഖലകളിൽ വായ്പകൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്.

Anweshanam
www.anweshanam.com