ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഇനി വായ്പയായി മാറ്റാം
business

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഇനി വായ്പയായി മാറ്റാം

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ വായ്പകളായി പുനസംഘടിപ്പിക്കാനുള്ള മികച്ച ഓപ്ഷന്‍ വാഗ്ദാനം ചെയ്ത എസ്ബിഐ.

News Desk

News Desk

കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ വായ്പകളായി പുനസംഘടിപ്പിക്കാനുള്ള മികച്ച ഓപ്ഷന്‍ വാഗ്ദാനം ചെയ്ത എസ്ബിഐ. പലിശ നിരക്ക് 70 ശതമാനം കുറഞ്ഞ വായ്പകള്‍ക്ക് മൊറട്ടോറിയം നേടിയ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

കൂടാതെ സുപ്രീംകോടതി ഉത്തരവിട്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സിനുള്ള പലിശ 40 ശതമാനത്തിലധികമാണെന്നും പണമടയ്ക്കാന്‍ കാലതാമസം വരുത്തുന്നത് ഉപഭോക്താക്കളുടെ കുടിശ്ശിക വര്‍ദ്ധിപ്പിക്കുമെന്നും എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ അശ്വിനി കുമാര്‍ തിവാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കൊവിഡിന് ശേഷം അടുത്തിടെ ബാങ്ക് ഇടപാടുകള്‍ 80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കൂടുതലും ഓണ്‍ലൈന്‍ ആയാണ് ഇടപാടുകള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ കൊവിഡിന് മുമ്പുള്ളതിനേക്കാള്‍ 105 ശതമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com