വായ്പാവലോകന യോഗം മാറ്റിവെച്ച് റിസര്‍വ് ബാങ്ക്

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കേണ്ടിരുന്ന അവലോകന യോഗമാണ് മാറ്റി വെച്ചത്.
വായ്പാവലോകന യോഗം മാറ്റിവെച്ച് റിസര്‍വ് ബാങ്ക്

മൂന്നു ദിസവത്തെ വായ്പാവലോകന യോഗം റിസര്‍വ് ബാങ്ക് മാറ്റിവെച്ചു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കേണ്ടിരുന്ന അവലോകന യോഗമാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി ഉടനെ തീരുമാനിക്കും.

മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ആര്‍ബിഐ യോഗം മാറ്റിയത്.

മോറട്ടോറിയം കാലയളവില്‍ മാറ്റിവെച്ച ഇഎംഐയുടെ പലിശ ഈടാക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ രേഖാമൂലം തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

വിവിധ വ്യവസായ സ്ഥാപനങ്ങളും ട്രേഡ് യൂണിയനുകളും ഇതുസംബന്ധിച്ച നല്‍കിയ ഹര്‍ജിയില്‍ ഒക്ടോബര്‍ അഞ്ചിന് വാദം കേള്‍ക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com