ജമ്മു കശ്മീരിൽ ആപ്പിൾ കച്ചവടം പൊടിപൊടിക്കുന്നു

ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ആപ്പിൾ വാങ്ങാനുള്ള അവസരമാണ് കച്ചവടക്കാർ ഒരുക്കുന്നത്
ജമ്മു കശ്മീരിൽ ആപ്പിൾ കച്ചവടം പൊടിപൊടിക്കുന്നു
Faisal Bhat

ശ്രീനഗർ: ജമ്മു - കശ്മീർ പൂഞ്ച് മേഖലയിൽ ആപ്പിൾ കച്ചവടം പൊടിപൊടിക്കുന്നു. മുഗൾ റോഡ് ഗതാഗതം പുന:സ്ഥാപിച്ചതോടെയാണ് ആപ്പിൾ കച്ചവടം സജീവമായത്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ആപ്പിൾ വാങ്ങാനുള്ള അവസരമാണ് കച്ചവടക്കാർ ഒരുക്കുന്നത് - എഎൻഐ റിപ്പോർട്ട്.

കോവിഡ് വ്യാപനം റിപ്പോർട്ടു ചെയ്യപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ മുതൽ മുഗൾ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. സെപ്തംബർ 25 നാണ് റോഡ് തുറന്നത്.

മുഗൾ റോഡ് അടഞ്ഞുകിടന്നിരുന്ന വേളയിൽ ബദൽ റോഡിലൂടെയായിരുന്നു ആപ്പിൾ വണ്ടികൾ പുറത്തേക്ക് പോയിരുന്നത്. അത് ഗതാഗാത ചെലവ് വർദ്ധനക്ക് കാരണമായി. ആപ്പിൾ കിലോ വില 100-150 രൂപയിലേക്ക് ഉയർന്നു. എന്നാൽ മുഗൾ റോഡ് ഗതാഗതം സജീവമായതോടെ ഗതാഗത ചെലവ് കുറഞ്ഞു. ഒപ്പം ആപ്പിൾ വിലയും. ഇപ്പോൾ ആപ്പിൾ കിലോവിന് 20- 30 രൂപ വരെയെയുള്ളൂ.

Related Stories

Anweshanam
www.anweshanam.com