റിലയൻസ് ​ ഇന്‍ഡസ്​ട്രീസില്‍ വീണ്ടും ശമ്പളം വെട്ടിക്കുറക്കുന്നു

പ്രതിവര്‍ഷ ശമ്പളം 15 ലക്ഷം മുകളിലുള്ളവരുടേത്​​ 10 ശതമാനം കുറക്കാനാണ്​ ധാരണ
റിലയൻസ് ​ ഇന്‍ഡസ്​ട്രീസില്‍ വീണ്ടും ശമ്പളം വെട്ടിക്കുറക്കുന്നു

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ​ ഇന്‍ഡസ്​ട്രീസില്‍ വീണ്ടും ശമ്പളം വെട്ടിക്കുറക്കുന്നു. ഇക്കണോമിക്​സ്​ ടൈംസാണ്​ വാര്‍ത്ത പുറത്ത്​ വിട്ടത്​.

ഹൈഡ്രോകാര്‍ബണ്‍ ബിസിനസില്‍ ജീവനക്കാരുടെ ബോണസും കുറക്കാന്‍ പദ്ധതിയുണ്ട്​. അതേസമയം, കോവിഡ്​ സമയത്ത്​ പ്രവര്‍ത്തിച്ച ഹൈഡ്രോകാര്‍ബണ്‍ വ്യവസായത്തിലെ ജീവനക്കാര്‍ക്ക്​ 30 ശതമാനം ശമ്പളം അഡ്വാന്‍സായി നല്‍കാനും റിലയന്‍സിന്​ പദ്ധതിയുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

പ്രതിവര്‍ഷ ശമ്പളം 15 ലക്ഷം മുകളിലുള്ളവരുടേത്​​ 10 ശതമാനം കുറക്കാനാണ്​ ധാരണ. തീരുമാനത്തിന്​ 2020 ഏപ്രില്‍ ഒന്ന്​ മുതല്‍ മുന്‍കാലപ്രാബല്യവുമുണ്ടാവും. എന്നാല്‍, വാര്‍ത്തകളെ കുറിച്ച്‌​ ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ്​ ഇനിയും തയാറായിട്ടില്ല.

നേരത്തെയും 15 ലക്ഷത്തിന്​ മുകളില്‍ ശമ്പളം വാങ്ങുന്നവരുടെ വേതനം 30 മുതല്‍ 50 ശതമാനം വരെ കുറച്ചിരുന്നു. കമ്പനിയുടെ ടോപ്​ ലെവല്‍ മാനേജ്​മെന്‍റ്​ ജോലിക്കാര്‍ക്കാണ്​ ശമ്പളം കുറച്ചത്​. ഇപ്പോള്‍ സീനിയര്‍ തലങ്ങളിലും ശമ്പളം​ വെട്ടിക്കുറക്കുന്നത്​ വ്യാപിപ്പിക്കുകയാണ്​ കമ്പനി. കോവിഡ്​ മൂലം റിലയന്‍സി​ന്റെ എനര്‍ജി വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്​. 33 ശതമാനം കുറവാണ്​ എനര്‍ജി വ്യവസായത്തില്‍ മാത്രമുണ്ടായത്​.

Related Stories

Anweshanam
www.anweshanam.com