കരാര്‍- കോര്‍പറേറ്റ് കൃഷിയിലേക്കില്ലെന്ന് റിലയന്‍സ്

കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ഏഴാംവട്ട ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പാണ് റിലയന്‍സിന്റെ വിശദീകരണം.
കരാര്‍- കോര്‍പറേറ്റ് കൃഷിയിലേക്കില്ലെന്ന് റിലയന്‍സ്

ന്യൂ ഡല്‍ഹി: കരാര്‍- കോര്‍പറേറ്റ് കൃഷിയിലേക്കില്ലെന്ന് വ്യക്തമാക്കി റിലയന്‍സ്. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ഏഴാംവട്ട ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പാണ് റിലയന്‍സിന്റെ വിശദീകരണം. തങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ധാന്യങ്ങള്‍ വാങ്ങിയിട്ടില്ല. താങ്ങുവില പ്രകാരം കര്‍ഷകരില്‍ നിന്ന് വിതരണക്കാര്‍ വാങ്ങിയ ധാന്യങ്ങള്‍ തങ്ങള്‍ വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരോട് ബഹുമാനം മാത്രമേയുള്ളൂവെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com