തകര്‍ച്ച നേരിട്ട് റിലയന്‍സ്; ഓഹരി വിലയില്‍ ഇടിവ്

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 15 ശതമാനം നഷ്ടം രേഖപ്പെടുത്തിയതാണ് റിലയന്‍സിന് തിരിച്ചടിയായത്.
തകര്‍ച്ച നേരിട്ട് റിലയന്‍സ്; ഓഹരി വിലയില്‍ ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യന്‍ വിപണിയില്‍ റിലയന്‍സിന്റെ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 15 ശതമാനം നഷ്ടം രേഖപ്പെടുത്തിയതാണ് റിലയന്‍സിന് തിരിച്ചടിയായത്.

ബിഎസ്ഇയില്‍ റിലയന്‍സിന്റെ ഓഹരി വില 5.54 ശതമാനം ഇടിഞ്ഞ് 1,940.50 രൂപയായി. അതുപോലെ എന്‍എസ്ഇയിലും ഓഹരി വില 5.57 ശതമാനം ഇടിഞ്ഞ് 1,940.05 രൂപയായി. റിലയന്‍സ് ഓഹരിയില്‍ ഒരു മാസം കൊണ്ട് 11.44 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിമൂല്യം 13.21 ലക്ഷം കോടിയിലേക്ക് താഴുകയും ചെയ്തു. കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണുമാണ് റിലയന്‍സിന് തിരിച്ചടിയായത്.

Related Stories

Anweshanam
www.anweshanam.com