ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ്; മികവുനോക്കി ബോണസും നൽകും

വേരിയബിൾ പേയുടെ 30 ശതമാനം വരെ മുൻകൂറായി നൽകുന്നതും പരിഗണനയില്‍‍.
ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ്; മികവുനോക്കി ബോണസും നൽകും

മുംബൈ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം. ജീവനക്കാരുടെ പ്രവർത്തന മികവനുസരിച്ച് ബോണസ് അനുവദിക്കാനും തീരുമാനമായി.

മഹാമാരിക്കാലത്തും മികവോടെ ജോലിചെയ്തതിന് പ്രോത്സാഹനമായി അടുത്തവർഷത്തെ ശമ്പളത്തിൽനിന്ന് വേരിയബിൾ പേയുടെ 30 ശതമാനം വരെ മുൻകൂറായി നൽകുന്നതും പരിഗണിക്കുന്നുണ്ട്.

കോവിഡ് ലോക്‌ഡൗണിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം ജീവനക്കാരുടെ ശമ്പളം പത്തുമുതൽ 50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com