ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു

ഏപ്രില്‍ 15 നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം വന്നത്.
ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു

ന്യൂ ഡല്‍ഹി: തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഏപ്രില്‍ 15 നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം വന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധന വില ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്.

അതേസമയം, ഫെബ്രുവരി 27ന് ശേഷം ഇന്ധന വില വര്‍ധിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് 30 നും ഏപ്രില്‍ 15 നും അന്താരാഷ്ട്ര വിലയില്‍ ചെറിയ ഇടിവുണ്ടായപ്പോള്‍ രാജ്യത്ത് ഇന്ധന വില കുറയ്ക്കുകയും ചെയ്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com