മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ച് പേടിഎം

ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പര്‍മാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പേടിഎം പറഞ്ഞു.
മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ച് പേടിഎം

മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ച് ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേടിഎം. ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പര്‍മാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പേടിഎം പറഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് താല്‍ക്കാലികമായി പേടിഎം ആപ്പ് ഒഴിവാക്കിയതിന് പിന്നാലെയാണ് പേടിഎമ്മിന്റെ നീക്കം.

ഡെക്കാത്തലോണ്‍, ഒല, റാപ്പിഡോ, നെറ്റ്‌മെഡ്‌സ്, 1എംജി, ഡോമിനോസ് പിസ, ഫ്രഷ് മെനു, നോബ്രോക്കര്‍ തുടങ്ങി 300ഓളം ആപ്പുകള്‍ ഇതിനകം പേ ടിഎമ്മിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമായിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com