ഒടിപിയിൽ വലഞ്ഞ് ഉപഭോക്താക്കൾ; പരീക്ഷണവുമായി‌ എസ്ബിഐ

പ​തി​നാ​യി​രം രൂ​പ​ക്ക് മു​ക​ളി​ലു​ള്ള തുക പിൻവലിക്കാനാണ് എ​സ്ബിഐ ഒടി​പി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യത് .
ഒടിപിയിൽ വലഞ്ഞ് ഉപഭോക്താക്കൾ; പരീക്ഷണവുമായി‌ എസ്ബിഐ

തൃ​ശൂ​ർ: എ​ടി​എം വ​ഴി തു​ക പി​ൻ​വ​ലി​ക്കാ​ൻ എ​സ്ബിഐ ഏ​ർ​പ്പെ​ടു​ത്തി​യ ഒടിപി (വ​ൺ ടൈം ​പാ​സ്​​വേ​ഡ്) സം​വി​ധാ​നം വ​ലി​യൊ​രു വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രീ​ക്ഷ​ണ​മാ​വു​ന്നു. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഒ​ടി.പി ല​ഭി​ക്കാ​തെ ഇ​ട​പാ​ട് ത​ട​സ്സ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി എ​സ്​ബിഐ​ക്ക് ല​ഭി​ക്കു​ന്ന​ത്.

പ​തി​നാ​യി​രം രൂ​പ​ക്ക് മു​ക​ളി​ലു​ള്ള തുക പിൻവലിക്കാനാണ് എ​സ്ബിഐ ഒടി​പി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യത് .പരാതികളെ തുടർന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് 10,000 രൂ​പ​ക്ക് മു​ക​ളി​ൽ എടിഎ​മ്മി​ൽ​ നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ ഒടിപി ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത പ​ടി​യാ​യാ​ണ് ക​ഴി​ഞ്ഞ​മാ​സം 18 മു​ത​ൽ ഇ​ത് 24 മ​ണി​ക്കൂ​റും ബാ​ധ​ക​മാ​ക്കി​യ​ത്.

10,000 രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള സം​ഖ്യ എടിഎ​മ്മി​ൽ ടൈ​പ്പ് ചെ​യ്താ​ൽ ബാ​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ഒടി​പി വ​രും. ഇ​ത് നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം എ​ടി.എ​മ്മി​ൽ ടൈ​പ് ചെ​യ്താ​ലേ പ​ണം ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ, സം​ഖ്യ രേ​ഖ​പ്പെ​ടു​ത്തി നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഒടിപി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഇ​പ്പോ​ൾ വ്യാ​പ​ക​മാ​വു​ന്ന​ത്. സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഒ​ടി​പി സം​വി​ധാ​ന​ത്തി​ലെ പ്ര​ശ്​​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​മെ​ന്ന് എ​സ്ബി​ഐ എടിഎം ചാ​ന​ൽ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com