ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്
business

ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്

പ്രതിദിന കണക്കുകള്‍ നോക്കിയാല്‍, 2,50,000 ഓര്‍ഡറുകളാണ് ജിയോമാര്‍ട്ടിന് ലഭിക്കുന്നത്.

By News Desk

Published on :

പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുമാസത്തിനിടെ ഓണ്‍ലൈന്‍ ഗ്രോസറി വില്പനയില്‍ ബിഗ്ബാസ്‌കറ്റിനെയും ആമസോണിനെയും പിന്നിലാക്കിയിരിക്കുകയാണ് ജിയോമാര്‍ട്ട്. പ്രതിദിന കണക്കുകള്‍ നോക്കിയാല്‍, 2,50,000 ഓര്‍ഡറുകളാണ് ജിയോമാര്‍ട്ടിന് ലഭിക്കുന്നത്. എന്നാല്‍ ബിഗ്ബാസ്‌കറ്റിന് 2,20,000വും ആമസോണ്‍ പാന്‍ട്രിക്ക് 1,50,000വും ഓര്‍ഡറുകളാണ് ലഭിക്കുന്നത്. ഓര്‍ഡറുകളുടെ കണക്ക് വ്യക്തമാക്കാന്‍ ഗ്രോഫേഴ്സ് തയ്യാറായില്ല. പ്രതിദിനം 2,50,000 ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

മെയ്മാസത്തിലാണ് ജിയോമാര്‍ട്ട് രാജ്യത്തെ 200 നഗരങ്ങളിലായി പ്രവര്‍ത്തനം ആരംഭിച്ചത്. പലചരക്ക് സാധനങ്ങള്‍, പാലുത്പന്നങ്ങള്‍, ബേക്കറി, പേഴ്സണല്‍ കെയര്‍, ഹോംകെയര്‍, ബേബികെയര്‍ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാര്‍ട്ട് രംഗത്തുവന്നത്. രാജ്യത്തെമ്പാടുമുള്ള റിലയന്‍സ് സ്റ്റോറുകള്‍ വഴിയാണ് നിലവില്‍ വിതരണം നടക്കുന്നത്.

Anweshanam
www.anweshanam.com