റിപ്പോ - റിവേഴ്​സ്​ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്

തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോ - റിവേഴ്​സ്​ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.
റിപ്പോ - റിവേഴ്​സ്​ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്

പുതിയ വായ്പ നയത്തിൽ റിപ്പോ - റിവേഴ്​സ്​ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്. ബാങ്കുകളുടെ വായ്പാ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും. തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോ - റിവേഴ്​സ്​ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

സെൻ‌ട്രൽ ബാങ്ക് റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമൊന്നും വരുത്താത്തതിനാൽ, വായ്പക്കാരുടെ പ്രതിമാസ ഗഡുക്കളിൽ (ഇഎംഐ) പെട്ടന്ന് കുറക്കാനുള്ള സാധ്യതകള്‍ കുറവാണ്.

മറുവശത്ത്, പോളിസി നിരക്കുകളിൽ മാറ്റം വരുത്തുന്നത് എഫ്ഡി നിക്ഷേപകർക്ക് ഒരു സന്തോഷവാർത്തയാണ്. കാരണം, ബാങ്കുകൾ എഫ്ഡികളുടെ പലിശനിരക്ക് കുറക്കില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com