പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കില്‍ മാറ്റമില്ല; 8.50 ശതമാനത്തില്‍ തുടരും

2018-19 സാമ്ബത്തികവര്‍ഷത്തില്‍ 8.65ശതമാനമായിരുന്നു പലിശ.
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കില്‍ മാറ്റമില്ല; 8.50 ശതമാനത്തില്‍ തുടരും

ന്യൂഡല്‍ഹി: പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ മാറ്റമില്ല. കഴിഞ്ഞ സാമ്ബത്തികവര്‍ഷത്തെപോലെ പലിശ നിരക്ക് ഈ വര്‍ഷവും 8.50 ശതമാനത്തില്‍ തുടരും. കോവിഡ് വ്യാപനവും സാമ്ബത്തിക മാന്ദ്യവും കാരണം പലിശനിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ തീരുമാനമായി. അതേസമയം, ഇപിഎഫ്ഒയുടെ ശുപാര്‍ശ തൊഴില്‍-ധനകാര്യ മന്ത്രാലയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. 2018-19 സാമ്ബത്തികവര്‍ഷത്തില്‍ 8.65ശതമാനമായിരുന്നു പലിശ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷം നിരക്ക് 8.5 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com