ആമസോണ്‍ ഇന്ത്യ 'എക്സ്പോര്‍ട്ട്‌സ് ഡൈജസ്റ്റ് 2020' പ്രകാശനം ചെയ്തു
business

ആമസോണ്‍ ഇന്ത്യ 'എക്സ്പോര്‍ട്ട്‌സ് ഡൈജസ്റ്റ് 2020' പ്രകാശനം ചെയ്തു

2025 ഓടെ 10 ബില്യണ്‍ഡോളര്‍മൊത്തം കയറ്റുമതി സാധ്യമാക്കുമെന്ന് 2020 ജനുവരിയില്‍ ആമസോണ്‍ പ്രതിജ്ഞയെടുത്തിരുന്നു.

By Ruhasina J R

Published on :

ബംഗളൂരു: കേന്ദ്ര ഗതാഗത-ദേശീയപാത, മൈക്രോ, ചെറുകിട – ഇടത്തരം സംരംഭമന്ത്രി ശ്രീ നിതിന്‍ഗഡ്കരി, ആമസോണ്‍ഇന്ത്യ ‘എക്സ്പോര്‍ട്ട്‌സ് ഡൈജസ്റ്റ് 2020’ പ്രകാശനം ചെയ്തു. എംഎസ്‌എംഇ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ താക്കോലാണ് കയറ്റുമതി വര്‍ധിപ്പിക്കുന്നതെന്ന് ശക്തമായി ഉറപ്പിക്കുകയാണ് എക്‌സ്‌പോര്‍ട്ട്‌സ് ഡൈജസ്‌റ് 2020. ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ ഇന്ത്യന്‍ വില്‍പ്പനക്കാര്‍ വഴിയുള്ള കയറ്റുമതി 2 ബില്യണ്‍ ഡോളര്‍ പിന്നിട്ടതായി പുസ്തകപ്രകാശന വേളയില്‍ ആമസോണ്‍പ്രഖ്യാപിച്ചു.

2025 ഓടെ 10 ബില്യണ്‍ഡോളര്‍മൊത്തം കയറ്റുമതി സാധ്യമാക്കുമെന്ന് 2020 ജനുവരിയില്‍ ആമസോണ്‍ പ്രതിജ്ഞയെടുത്തിരുന്നു. ലോകമെമ്ബാടും ഓണ്‍ലൈന്‍വില്‍പ്പനയിലൂടെ ഇന്ത്യന്‍വിപണിയുടെ വളര്‍ച്ചയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

ലോകമൊട്ടാകെയുള്ള ഉപഭോക്താക്കളിലേക്ക് ദശലക്ഷക്കണക്കിന് ‘മെയ്ഡ് ഇന്‍ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ 60,000ത്തിലധികം ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിനെയാണ് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് വഴി പ്രാപ്തമാക്കുന്നത്. യുഎസ്‌എ, യുകെ, യുഎഇ, കാനഡ, മെക്‌സിക്കോ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലാന്റ്‌സ്, തുര്‍ക്കി, ബ്രസീല്‍, ജപ്പാന്‍, ഓസ്ട്രേലിയ, സിംഗപ്പൂര്‍തുടങ്ങിയ രാജ്യങ്ങളിലെ 15 അന്താരാഷ്ട്ര വെബ്സൈറ്റുകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ പ്രോഗ്രാം വഴി 2019ല്‍ഇ-കൊമേഴ്സ് കയറ്റുമതി വില്‍പ്പനയിലൂടെ രാജ്യത്തെ 800ലധികം എംഎസ്‌എംഇകള്‍131,375 ഡോളര്‍(1 കോടി രൂപ) എന്ന നാഴികക്കല്ല് മറികടന്നിരുന്നു.

”തദ്ദേശ ഉല്‍പ്പന്നങ്ങളെ ആഗോളവിപണിയിലേക്ക് എത്തിക്കുന്നതിനായി ആമസോണിനൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം കച്ചവടക്കാരെയും അഭിനന്ദിക്കുന്നു”വെന്ന് ചടങ്ങില്‍സംസാരിക്കവെ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞു. രാജ്യത്തെ എംഎസ്‌എംഇകളുടെ കഴിവിന്റെയും സംരംഭകത്വത്തോടുള്ള മനോഭാവത്തിന്റെയും തെളിവാണ് ഇത്. ഇന്ത്യന്‍സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ലും പ്രധാന തൊഴില്‍സ്രഷ്ടാവുമാണ് എംഎസ്‌എംഇ മേഖല. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍28 ശതമാനവും, കയറ്റുമതിയില്‍48 ശതമാനവും എംഎസ്‌എംഇകളുടെ സംഭാവനയാണ്.അവര്‍ രാജ്യത്തിന്റെ സാമ്ബത്തിക പുനരുജ്ജീവനത്തില്‍ തുടര്‍ന്നും നിര്‍ണായക പങ്ക് വഹിക്കുകയും നിലവിലെ മഹാമാരിയെ മറികടക്കാന്‍സഹായിക്കുകയും ചെയ്യും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ മുന്‍ഗണനയാണ് കയറ്റുമതിക്ക് നല്‍കുന്നത്. അന്താരാഷ്ട്ര വിപണികളില്‍കൂടുതല്‍വിജയം നേടാന്‍രാജ്യത്തെ എംഎസ്‌എംഇ കളെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയും. കൂടാതെ എംഎസ്‌എംഇകളുടെ കയറ്റുമതി വിഹിതം 60 ശതമാനമാക്കി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

”ആമസോണ്‍ ഗ്ലോബല്‍സെല്ലിംഗില്‍ ഇന്ത്യന്‍ എംഎസ്‌എംഇകളും ബ്രാന്‍ഡുകളും അതിവേഗം വളര്‍ച്ച കൈവരിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഒരു ബില്യണ്‍ഡോളറിന്റെ മൊത്തം കയറ്റുമതിയില്‍ എത്താന്‍ഈ പ്രോഗ്രാമിന് മൂന്ന് വര്‍ഷമെടുത്തു. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 100 ശതമാനം വളര്‍ച്ച നേടി അടുത്ത 1 ബില്യണ്‍ ഡോളര്‍ നേട്ടം കൂടി കൈവരിച്ചപ്പോള്‍, മറികടന്നത് ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 2 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലായിരുന്നു. ഈ പ്രോഗ്രാമിലൂടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി അതിവേഗം വര്‍ദ്ധിപ്പിക്കുകയും ആഗോള ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എംഎസ്‌എംഇകള്‍ക്ക് അവരുടെ കയറ്റുമതി സാധ്യതകള്‍തിരിച്ചറിയാനും, ആത്മനിര്‍ഭര്‍ഭാരതിലേക്ക് സംഭാവന ചെയ്യുന്നതിനും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുമുള്ള ആവേശത്തിലാണ് ഞങ്ങള്‍. രാജ്യത്തെ സംരംഭകര്‍ക്കും ബിസിനസുകള്‍ക്കും കയറ്റുമതി എളുപ്പമാക്കുന്നതിനൂം 2025ഓടെ 10 ബില്യണ്‍ഡോളര്‍ഇ-കൊമേഴ്‌സ് കയറ്റുമതി സാധ്യമാക്കുമെന്ന പ്രതിജ്ഞ നിറവേറ്റുന്നതിനും തുടര്‍ന്നും ഞങ്ങള്‍പ്രവര്‍ത്തിക്കും”, സീനിയര്‍വൈസ് പ്രസിഡന്റും ആമസോണ്‍ഇന്ത്യ കണ്‍ട്രി ഹെഡുമായ അമിത് അഗര്‍വാള്‍പറഞ്ഞു

Anweshanam
www.anweshanam.com