ഓണ്‍ലൈനില്‍ പലിശ തിരിച്ചടവിന്
കാഷ് ബാക്കുമായി മുത്തൂറ്റ് ഫിനാന്‍സ്
business

ഓണ്‍ലൈനില്‍ പലിശ തിരിച്ചടവിന് കാഷ് ബാക്കുമായി മുത്തൂറ്റ് ഫിനാന്‍സ്

ഓണ്‍ലൈനില്‍ തിരിച്ചടവു നടത്തുമ്പോള്‍ കാഷ് ബാക്ക് തുക ഇടപാടുകാരനു മുന്നില്‍ പ്രദര്‍ശിപ്പിക്കും.

anweshanam@gmail.com

anweshanam@gmail.com

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പ്രത്യേക കാഷ് ബാക്ക് പദ്ധതി മുത്തൂറ്റ് ഓണ്‍ലൈന്‍ മണി സേവര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. വായ്പയുടെ പലിശ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള പദ്ധതിയാണിത്.

ഓണ്‍ലൈനില്‍ തിരിച്ചടവു നടത്തുമ്പോള്‍ കാഷ് ബാക്ക് തുക ഇടപാടുകാരനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. അതു കുറച്ചുള്ള തുക പലിശയായി അടച്ചാല്‍ മതി. ഇതനുസരിച്ച് 2500രൂപ മുതല്‍ 4,999 രൂപ വരെ 51 രൂപയും, 5,000-9,999 രൂപയുടെ തിരിച്ചടവില്‍ 101 രൂപയും, 10,000 രൂപ മുതല്‍ 24,999 രൂപ വരെ 201 രൂപയും, 25,000 രൂപ മുതല്‍ 49,999 രൂപ വരെ 601 രൂപയും കാഷ് ബാക്ക് ലഭിക്കും. 50,000 രൂപയ്ക്കു മുകളില്‍ 1501 രൂപയാണ് കാഷ് ബാക്ക്.

കോവിഡ് -19-ന്റെ പശ്ചാത്തലത്തില്‍ ഇടപാടുകാര്‍ക്കിടയില്‍ ഡിജിറ്റല്‍ ഉപയോഗം വര്‍ധിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അവതരിപ്പിച്ചിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഇപ്പോള്‍ മുത്തൂറ്റ് ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യം ഈ മാസാവസാനത്തോടെ മൊബൈല്‍ ആപ്പായ ഐമുത്തൂറ്റിലും ലഭ്യമാക്കും.

Anweshanam
www.anweshanam.com