തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു .
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ :തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു .ഐടി, ഓട്ടോ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു.

സെൻസെക്‌സ് 447.05 പോയന്റ് നേട്ടത്തിൽ 50,296.89ലും നിഫ്റ്റി 157.60 പോയന്റ് ഉയർന്ന് 14,919.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, അദാനി പോർട്‌സ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com