മൂന്നു ദിവസം നീണ്ടു നിന്ന നേട്ടത്തിന് വിരാമം

ഒഎൻജിസി, ഇൻഫോസിസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
മൂന്നു  ദിവസം നീണ്ടു നിന്ന നേട്ടത്തിന് വിരാമം

മുംബൈ :മൂന്നു ദിവസം നീണ്ടു നിന്ന നേട്ടത്തിന് വിരാമം .സെൻസെക്‌സ് 712 പോയന്റ് നഷ്ടത്തിൽ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയർന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 971 ഓഹരികൾ നഷ്ടത്തിലുമാണ്.

70 ഓഹരികൾക്ക് മാറ്റമില്ല.എച്ച്‌സിഎൽ ടെക്, ഭാരതി എയർടെൽ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എസ്ബിഐ, റിലയൻസ്, പവർഗ്രിഡ് കോർപ്, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഒഎൻജിസി, ഇൻഫോസിസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com