ആറാം ദിവസവും മികച്ച നേട്ടത്തിൽ ഓഹരി വിപണി

1689 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1284 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികൾക്ക് മാറ്റമില്ല.
ആറാം  ദിവസവും മികച്ച നേട്ടത്തിൽ ഓഹരി വിപണി

മുംബൈ :ആറാം ദിവസവും മികച്ച നേട്ടത്തിൽ ഓഹരി വിപണി .വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഐടി ഓഹരികളാണ് തിങ്കളാഴ്ചയിലെ നേട്ടത്തിനുപിന്നിൽ.സെൻസെക്‌സ് 617.14 പോയന്റ് നേട്ടത്തിൽ 51,348.77ലും നിഫ്റ്റി 191.50 പോയന്റ് ഉയർന്ന് 15,115.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1689 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1284 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com