അഞ്ചാം ദിവസവും ഓഹരിവിപണി നേട്ടത്തിൽ

ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
അഞ്ചാം ദിവസവും ഓഹരിവിപണി നേട്ടത്തിൽ

മുംബൈ :അഞ്ചാം ദിവസവും ഓഹരിവിപണി നേട്ടത്തിൽ .വ്യാപാരത്തിനിടെ സെന്‍സെക്‌സ് 51,000കടന്നു. നിഫ്റ്റി 15,000വും. ഒടുവില്‍ 117.34 പോയന്റ് നേട്ടത്തില്‍ 50,731.63ലാണ് സെന്‍സെക്‌സ് ക്ലോസ്‌ചെയ്തത്.

നിഫ്റ്റി 28.60 പോയന്റ് ഉയര്‍ന്ന് 14,924.30ലിലുമെത്തി. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1637 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഡിവീസ് ലാബ്, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com