ഹുറൂൺ പുറത്തുവിട്ട കോടിശ്വരമാരുടെ പട്ടികയിൽ മുകേഷ് അംബാനിയും

ടെസ്‌ല സിഇഒ എലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്
ഹുറൂൺ പുറത്തുവിട്ട കോടിശ്വരമാരുടെ  പട്ടികയിൽ   മുകേഷ് അംബാനിയും

ഹുറൂൺ പുറത്തുവിട്ട ലോകകോടീശ്വരൻമാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ പേരും. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 എന്ന പേരിൽ പുറത്തിറക്കിയ പട്ടികയിൽ രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി എട്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത്. 6.09 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി.

കഴിഞ്ഞ ഒരു വർഷത്തിനിടെ മുകേഷ് അംബാനിയുടെ മൊത്തം സ്വത്തിൽ 24 ശതമാനം വർധനയാണുണ്ടായത്. ഇതോടെ മൊത്തം ആസ്തി 83 ബില്യൺ ഡോളർ ആയി ഉയർന്നു. അംബാനിയെ കൂടാതെ ഗൗതം അദാനി, ശിവ് നാടാർ, ലക്ഷ്മി മിട്ടാൽ, സൈറസ് പൂനവല്ല എന്നിവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഹുറൂണിന്റെ പട്ടികയിൽ ടെസ്‌ല സിഇഒ എലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്

എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ പട്ടികയിൽ 58-ാം സ്ഥാനും കരസ്ഥമാക്കി. 1.40 ലക്ഷം കോടിയുമായി ലക്ഷ്മി എൻ മിട്ടാൽ 104-ാം സ്ഥാനത്തും 1.35 ലക്ഷം കോടി രൂപയുമായി സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവല്ല 113-ാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയിൽ ആകെ 209 ശതകോടീശ്വരന്മാരാണുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com