നഷ്ടം 25,460 കോടി
business

നഷ്ടം 25,460 കോടി

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ വോഡാഫോണ്‍-ഐഡിയ നടപ്പുവര്‍ഷത്തില്‍ 25,460 കോടി രൂപയുടെ നഷ്ടം നേരിട്ടു.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ വോഡാഫോണ്‍-ഐഡിയ നടപ്പുവര്‍ഷത്തില്‍ 25,460 കോടി രൂപയുടെ നഷ്ടം നേരിട്ടു. 4,870.90 കോടി രൂപയായിരുന്നു 2019ലെ സമാനപാദത്തിലെ നഷ്ടം. 19,923.20 കോടി രൂപയുടെ നഷ്ടം ഉണ്ടായത് കഴിഞ്ഞപാദത്തില്‍ കമ്പനിക്ക് തിരിച്ചടിയായി.

വൊഡാഫോണ്‍ - ഐഡിയ ലയനച്ചെലവ്, ലൈസന്‍സ് ഫീസുകള്‍, അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ ഇനത്തില്‍ കേന്ദ്രത്തിന് കുടിശിക വീട്ടിയത്, വായ്പാത്തിരിച്ചടവിന് പണം നീക്കിവച്ചത് (പ്രൊവിഷന്‍സ്) എന്നിവ നഷ്ട്ടത്തിന് കാരണമായി. പ്രവര്‍ത്തന വരുമാനം 5.42 ശതമാനമായി താഴ്ന്നതും പ്രശ്‌നമായി. ലോക്ക് ഡൗണില്‍ മൂലം റീചാര്‍ജുകള്‍ കുറഞ്ഞതും പ്രതിസന്ധിയായെന്ന് കമ്പനി വ്യക്തമാക്കി.

വോഡാഫോണ്‍-ഐഡിയ നേടുന്ന ശരാശരി ഉപഭോക്തൃ വരുമാനം ഏപ്രില്‍-ജൂണില്‍ 114 രൂപയായി താഴ്ന്നത് കമ്പനിയെ പ്രതിസന്ധിയിലാക്കി. ജനുവരി-മാര്‍ച്ചില്‍ ഇത് 121 രൂപയായിരുന്നു.

Anweshanam
www.anweshanam.com