ലോകത്തെ ഏറ്റവും കരുത്തുറ്റ ഇന്‍ഷൂറന്‍സ് ബ്രാന്‍ഡുകളില്‍ മൂന്നാം സ്ഥാനത്ത് എല്‍ഐസി

ലോകത്തെ ഏറ്റവും കരുത്തുറ്റ ഇന്‍ഷൂറന്‍സ് ബ്രാന്‍ഡുകളില്‍ മൂന്നാം സ്ഥാനത്ത് എല്‍ഐസി

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഇന്‍ഷുറന്‍സ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സ്ഥാനം നേടി. മൂന്നാമതായാണ് എല്‍ഐസിയെ ലണ്ടന്‍ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ആഗോളതലത്തില്‍ മൂല്യമേറിയ പത്താമത്തെ ഇന്‍ഷുറന്‍സ് ബ്രാന്‍ഡായും എല്‍ഐസിയെ തിരഞ്ഞെടുത്തു.കൊറോണയെ തുടര്‍ന്ന് കമ്പനികളുടെ ബ്രാന്‍ഡ് മൂല്യം ഇടിഞ്ഞിട്ടുണ്ടെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഡെക്ലാന്‍ അര്‍ഹെന്‍ പറഞ്ഞു.

കൊറോണ സാഹചര്യത്തിനിടയിലും എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയരുകയാണ്. പട്ടികയിലെ ആദ്യ പത്തില്‍ ഭൂരിഭാഗവും ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇടം നേടിയിട്ടുള്ളത്. ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച 100 ഇന്‍ഷുറന്‍സ് ബ്രാന്‍ഡുകളുടെ മൊത്തം മൂല്യം 6 ശതമാനം ഇടിഞ്ഞ് 433.0 ബില്യണ്‍ ഡോളറായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com