വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍

നേരത്തെ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് വിലക്കിഴിവ് വില്പനയുമായി രംഗത്തു വന്നിരുന്നു.
വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍

രാജ്യത്ത് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍. സാംസങ്, എല്‍ജി, ഷവോമി, പാനസോണിക്, ടിസിഎല്‍, റിയല്‍മി, തോംസണ്‍, വിവോ, ബിപിഎല്‍, കൊടാക് തുടങ്ങിയ ബ്രാന്‍ഡുകളാണ് പ്രീമിയം ഉത്പന്നങ്ങള്‍ക്കുള്‍പ്പടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.

നേരത്തെ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് വിലക്കിഴിവ് വില്പനയുമായി രംഗത്തു വന്നിരുന്നു. ജിയോമാര്‍ട്ടും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഉത്സവ ഓഫറുമായെത്തും. അതിനുപുറമെ ഓഫ്ലൈന്‍ സ്റ്റോറുകളിലൂടെയും വിലക്കിഴിവ് വില്‍പന നടത്താന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നുണ്ട്. സ്മാര്‍ട്ട്ഫോണ്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടെലിവിഷന്‍. എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാകും കൂടുതല്‍ വിലക്കിഴിവ്. ലഭ്യതക്കുറവ് അനുഭവപ്പെടുന്ന ടെലിവിഷന്‍ സെറ്റ് വിപണിയില്‍ പതിവുള്ളതിനേക്കാള്‍ 10 മുതല്‍ 20 ശതമാനംവരെ വിലക്കിഴിവാകും ലഭിക്കുകയെന്ന് ഈ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു. ദീര്‍ഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫര്‍, ദീര്‍ഘിപ്പിച്ച വാറന്റി എന്നിവയും ലഭിക്കും.

Related Stories

Anweshanam
www.anweshanam.com