കൊച്ചി മെട്രോ യാത്രാ നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
business

കൊച്ചി മെട്രോ യാത്രാ നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

50 രൂപയാകും ഇനി പരമാവധി ചാര്‍ജ്ജ്

News Desk

News Desk

കൊച്ചി: കോവിഡ് ലോക്ക് ഡൗണിന് ശേഷം സര്‍വ്വീസ് തുടങ്ങുന്ന കൊച്ചി മെട്രോ യാത്രാ നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 50 രൂപയാകും ഇനി പരമാവധി ചാര്‍ജ്ജ്. നേരത്തെ ഇത് 60 രൂപയായിരുന്നു. കൊച്ചി മെട്രോ വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം ഡിസ്‍ക്കൗണ്ടുമുണ്ട്.

അവധിദിന, വാരാന്ത്യ പാസ്സുകള്‍ക്കും 15 മുതല്‍ 30 രൂപ വരെ ഇളവ് നല്‍കും. പുതുക്കിയ നിരക്കുകള്‍ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ അഞ്ച് സ്റ്റേഷനുകള്‍ക്ക് 20 രൂപയും, തുടര്‍ന്നുള്ള പന്ത്രണ്ട് സ്റ്റേഷന്‍ വരെ 30 രൂപയും, പിന്നീടുള്ള 12 സ്റ്റേഷന്‍ വരെ അമ്ബത് രൂപയുമാകും പരമാവധി നിരക്ക്.

അതേസമയം കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ലോക്ക് ഡൗൺ കാരണമാണ് ഏപ്രിൽ തുടങ്ങേണ്ട സർവീസ് ഇപ്പോൾ ആരംഭിക്കുന്നത്.

Anweshanam
www.anweshanam.com