ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്; ഡിസ്കൗണ്ട് ഓഫറിലൂടെ 300 കിലോ സ്വര്‍ണം സൗജന്യം

ധന്‍തെരാസിനോട് അനുബന്ധിച്ച് സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുളള അവസരവും കല്യാണ്‍ ഒരുക്കിയിട്ടുണ്ട്
ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്; ഡിസ്കൗണ്ട് ഓഫറിലൂടെ 300 കിലോ സ്വര്‍ണം സൗജന്യം

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ആകര്‍ഷകമായ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണം, ഡയമണ്ട് പ്രഷ്യസ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 300 കിലോ സ്വര്‍ണത്തിന് തുല്യമായ റിഡീമബിള്‍ വൗച്ചറുകള്‍ നല്‍കുന്നു. കൂടാതെ പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് 15 മുതല്‍ 50 വരെ ശതമാനവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് നേടാം. 300 കിലോ സ്വര്‍ണത്തിന് തുല്യമായ തുകയാണ് ഇങ്ങനെ സമ്മാനമായി നല്കുന്നത്. നവംബര്‍ 30 വരെയാണ് ഈ ഓഫറിന്‍റെ കാലാവധി.

ധന്‍തെരാസിനോട് അനുബന്ധിച്ച് സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുളള അവസരവും കല്യാണ്‍ ഒരുക്കിയിട്ടുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ 20 ശതമാനം മുന്‍കൂട്ടി നല്കി ഉപയോക്താക്കള്‍ക്ക് ഇന്നത്തെ നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഒക്ടോബര്‍ 20 വരെയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം.

നവരാത്രി, ദീപാവലി പോലെയുള്ള ആഘോഷങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഉപയോക്താക്കള്‍ക്ക് പര്‍ച്ചേയ്സില്‍നിന്നും പരമാവധി മൂല്യം ലഭിക്കുന്ന രീതിയില്‍ ആകര്‍ഷകമായ ഇളവുകളും ഓഫറുകളുമാണ് അവതരിപ്പിക്കുന്നത്. ഇന്‍-സ്റ്റോര്‍, ഓണ്‍ലൈന്‍ ഓഫറുകളിലൂടെ മികച്ച ആഭരണങ്ങള്‍ക്കൊപ്പം സുരക്ഷിതവും താരതമ്യങ്ങളില്ലാത്തതുമായ റീട്ടെയ്ല്‍ അനുഭവം ഒരുക്കാനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈവ് വീഡിയോ ഷോപ്പിംഗ് ഫീച്ചര്‍ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് തന്നെ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണ നിരയില്‍നിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. കല്യാണിന്‍റെ ഫോര്‍ ലെവല്‍ പ്രോഡക്ട് സര്‍ട്ടിഫിക്കറ്റ് ഓരോ സ്വര്‍ണാഭരണങ്ങള്‍ക്കുമൊപ്പം ലഭ്യമാണ്. ശുദ്ധതയും സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിംഗും ജീവിതകാലം മുഴുവന്‍ ആഭരണങ്ങളുടെ സൗജന്യ മെയിന്‍റനന്‍സുമാണ് ഈ സാക്ഷ്യപത്രത്തിലൂടെ ഉറപ്പുവരുത്തുന്നത്. കൂടാതെ ഇന്‍വോയിസില്‍ നല്കിയിരിക്കുന്ന ശുദ്ധതയുടെ മൂല്യം മാറ്റിവാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഉത്സവകാലത്തിനു മുന്നോടിയായി ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമായി വിപുലമായ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള ഒട്ടേറെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തെര്‍മ്മല്‍ ഗണ്ണുകള്‍ ഉപയോഗിച്ച് താപനില പരിശോധിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും മാസ്കുകളും ഗ്ലൗസുകളും നല്കുകയും ആളുകള്‍ സ്പര്‍ശിക്കുന്നിടമെല്ലാം ഇടയ്ക്കിടെ മികച്ച രീതിയില്‍ ശുചിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും സ്പര്‍ശമില്ലാത്തെ രീതിയില്‍ സുരക്ഷിതമായ ബില്ലിംഗിനുള്ള രീതികള്‍ നടപ്പാക്കുകയും ഡിജിറ്റല്‍ പേയ്മെന്‍റ് രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സൂക്ഷ്മമായ രൂപകല്‍പ്പനയിലുള്ള നവീനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെമ്പാടുനിന്നുമായി രൂപപ്പെടുത്തിയ വിവാഹാവസരങ്ങള്‍ക്കായുള്ള മുഹൂര്‍ത്ത് ആഭരണ ശേഖരത്തിനൊപ്പം കല്യാണിന്‍റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ ഉള്‍പ്പെട്ട തേജസ്വി, ആന്‍റിക് ആഭരണങ്ങളുടെ ശേഖരമായ മുദ്ര, സെമി പ്രഷ്യസ് കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങളായ നിമാഹ്, പ്രഷ്യസ് സ്റ്റോണ്‍ പതിച്ച ആഭരണങ്ങളായ രംഗ്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, ഡയമണ്ട് ആഭരണശേഖരമായ ഗ്ലോ, സിയാ, ഇല്യൂഷന്‍ സെറ്റിംഗിലുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, ഭാരം കുറഞ്ഞ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര എന്നിവയെല്ലാം കല്യാണ്‍ അവതരിപ്പിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com