ഓഹരി വില്‍പ്പനയില്‍ ക്രമക്കേട്; മുകേഷ് അംബാനിക്ക് 40 കോടി പിഴ വിധിച്ച് സെബി

2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഓഹരി വില്‍പ്പനയില്‍ ക്രമക്കേട്; മുകേഷ് അംബാനിക്ക് 40 കോടി പിഴ വിധിച്ച് സെബി

മുംബൈ: ഓഹരി വില്‍പനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി സെബി. 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാണിച്ചതിനാണ് പിഴ ശിക്ഷ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്കും 15 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഓഹരിയുടെ വിലയില്‍ കൃത്രിമം നടത്തി അംബാനിയും റിലയന്‍സും അനധികൃത ലാഭമുണ്ടാക്കിയെന്നാണ് ആരോപണം. ഇതിന് പിന്നാലെ 2007 മാര്‍ച്ചില്‍ റിലയന്‍സ് പെട്രോളിയത്തിലെ 4.1 ശതമാനം ഓഹരി വില്‍ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമം നടത്തി. പിന്നീട് 2009ല്‍ റിലയന്‍സ് പെട്രോളിയം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ലയിച്ചു. സെബി ഓഫീസര്‍ ബി.ജെ ദിലീപിന്റെ 95 പേജുള്ള ഉത്തരവില്‍ ഓഹരി വിലയില്‍ കൃത്രിമം കാണിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്ന് പരാമര്‍ശിക്കുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com