വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്ന് ഇന്‍ഫോസിസ്

ഇന്‍ഫോസിസ് 20.5 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്ന് ഇന്‍ഫോസിസ്

ഇന്‍ഫോസിസിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു. രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് 20.5 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31 ശതമാനം ഉയര്‍ന്ന് 1,185 രൂപ നിലവാരത്തിലെത്തി.

കഴിഞ്ഞദിവസം 1,136 രൂപയിലാണ് ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത്. ടി.എസി.എസ് കഴിഞ്ഞാല്‍ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയായി ഇതോടെ ഇന്‍ഫോസിസ്. ഈവര്‍ഷം തുടക്കംമുതലുള്ള കണക്കെടുത്താല്‍ ഓഹരിവിലയില്‍ 53.88ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഓഹരി വില 14.68ശതമാനം ഉയരുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com