ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം
business

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം

മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1197 കോടി രൂപയാണ്. ഈ ത്രൈമാസത്തിലെ അറ്റാദായം 144 കോടി രൂപയുമാണ്.

By Thasneem

Published on :

കൊച്ചി: ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1197 കോടി രൂപയാണ്. ഈ ത്രൈമാസത്തിലെ അറ്റാദായം 144 കോടി രൂപയുമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ കറണ്ട്, സേവിങ്‌സ് വിഭാഗത്തിലെ ആകെ നിക്ഷേപം 89,751 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 85,227 കോടി രൂപയായിരുന്നു. 2020 മാര്‍ച്ച് 31-ലെ ആകെ ബിസിനസ് 3,57,723 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 3,74,530 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആകെ നിക്ഷേപം 2,22,952 കോടി രൂപയും ആകെ വായ്പകള്‍ 1,34,771 ആയിരുന്നു. ആകെ എന്‍പിഎ 2019 മാര്‍ച്ചിലെ 21.97 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ചില്‍ 14.78 ശതമാനമായി കുറക്കുവാനും സാധിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com